വകയിരുത്തി സ്കൂള്‍കെട്ടിടം പുനര്‍നിര്‍മ്മിച്ചു നല്‍കും. മണ്ണിടിച്ചിലില്‍ രണ്ടുപേര്‍ മരിച്ച മലയോരത്തിന് തൊട്ടു താഴെയാണ് മക്കിമല ഗവ.എല്‍.പി. സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. അപകട സാധ്യത കണക്കിലെടുത്ത് ഇവിടെ നിന്നും സ്കൂള്‍ പ്രവര്‍ത്തനം താല്കാലികമായി മദ്രസ്സ കെട്ടിടത്തിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. തവിഞ്ഞാല്‍ പഞ്ചായത്ത് സര്‍വകക്ഷിയോഗം ചേര്‍ന്നാണ് സ്കൂള്‍ പ്രവര്‍ത്തനം താല്കാലികമായി ഇവിടെ നിന്നും മാറ്റാന്‍ തീരുമാനമെടുത്തത്. ഈ സാഹചര്യത്തിലാണ് സുരക്ഷിതമായ ക്ലാസ്സ് മുറികളോടെ സ്കൂള്‍ പുനര്‍ നിര്‍മ്മിച്ചു നല്കാന് തയ്യാറായി ജില്ലാ നിര്‍മ്മിതി കേന്ദ്രം എത്തുന്നത്. 2017-2018 വര്‍ഷത്തിലെ എം.എസ്.ഡി.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മക്കിമല എല്‍പി.സ്കൂളില്‍ ഒരു പ്രീപ്രൈമറി ക്ലാസ്സ് മുറി നിര്‍മ്മിക്കാന്‍ ഫണ്ട് വകയിരുത്തിയിരുന്നു. ജില്ലാ നിര്‍മ്മിതി കേന്ദ്രം ഇതിന്റെ പ്രവൃത്തി ഏറ്റെടുത്ത് തുടങ്ങാനിരിക്കെയാണ് ഇവിടെ ദുരന്തമെത്തുന്നത്. സ്കൂള്‍ കെട്ടിടം മുഴുവനും കാലവര്‍ഷക്കെടുതിയില്‍ പ്രവര്‍ത്തന ക്ഷമമല്ലാതായതോടെ എല്‍.പി സ്കൂളിന് ആവശ്യമായ എല്ലാ ക്ലാസ്സ് മുറികളും ഏകദേശം 40 ലക്ഷം രൂപ എസ്റ്റിമേറ്റ് വരുന്ന നിര്‍മ്മാണമാണ് നിര്‍മ്മിതി കേന്ദ്രം സ്പോണ്സര് ചെയ്യുന്നത്. അത്യാധുനിക രീതിയിലുള്ള വിദ്യാര്‍ത്ഥി സൗഹൃദ ക്ലാസ്സ് മുറികളാണ് ഇവിടെ നിര്‍മ്മിക്കുക. വരകളും വര്‍ണ്ണങ്ങളും കൊണ്ടുനിറഞ്ഞ പുതിയ ക്ലാസ്സ് മുറികള്‍ ഈ വിദ്യാലയത്തിന്റെ പ്രത്യേകതയായിരിക്കും. ജില്ലാ കളക്ടര്‍ എ.ആര്.അജയകുമാര്‍ ചെയര്‍മാനും സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് മെമ്പര്‍ സെക്രട്ടറിയും ഒ.കെ.സാജിത്ത് എക്സിക്യൂട്ടീവ് സെക്രട്ടറിയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റും പത്തോളം ജില്ലാല ഉദ്യോഗസ്ഥരുമടങ്ങിയ ഗവേണിങ്ങ് ബോഡിയാണ് ജില്ലാ നിര്‍മ്മിതി കേന്ദ്രം നിയന്ത്രിക്കുന്നത്. ജില്ലയിലെ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കെട്ടിട നിര്‍മ്മാണത്തില്‍ കാര്യക്ഷമമായി ഇടപെടാന്‍ നിര്‍മ്മിതി കേന്ദ്രത്തിന് ഇതിനകം കഴിഞ്ഞിട്ടുണ്ട്. സകൂള്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്ഥലം കൈമാറ്റം ചെയ്യാന്‍ തവിഞ്ഞാല്‍ പഞ്ചായത്ത് ഭരണസമിതിയോട് നിര്‍മ്മിതി കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. 4 മാസത്തിനകം കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ശ്രമം. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിക്ക് കെട്ടിട നിര്‍മ്മാണത്തിന്റെ മാതൃക സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷും എക്സിക്യൂട്ടീവ് സെക്രട്ടറി ഒ.കെ.സാജിത്തും ചേര്‍ന്ന് കൈമാറി.
- Advertisement -
- Advertisement -