- Advertisement -

- Advertisement -

നിയമസഭ തെരഞ്ഞെടുപ്പ് ഇക്കുറി നേരത്തെ ?; പരീക്ഷാക്കാലത്തിനുമുമ്പു വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ ആലോചന

0

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ തന്നെ നടത്താന്‍ സാധ്യത. പരീക്ഷകള്‍ കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത.് ഫെബ്രുവരി അവസാനത്തോടെ വിജ്ഞാപനം പുറപ്പെടുവിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മെയ് രണ്ടാം വാരത്തോടെ രണ്ടുഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ആദ്യം ആലോചിച്ചത്.ഇതിനു ശേഷമാണ് സി ബി എസ് ഇ പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചത.് മെയ് 4 മുതല്‍ ജൂണ്‍ 10 വരെയാണ് 10,12 ക്ലാ്സ്സുകളിലെ പരീക്ഷ. ഈ സാഹചര്യത്തില്‍ സിബിഎസ്ഇ, ഐ സി എസ് സി ,പരീക്ഷ കാലത്തിനു മുമ്പ് വോട്ടെടുപ്പ് പൂര്‍ത്തിയാക്കാനാണ് ആലോചന. മാര്‍ച്ചില്‍ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളുമുണ്ട്. ഇതോടെയാണ് ഏപ്രില്‍ തന്നെ തെരഞ്ഞെടുപ്പ് നടത്താന്‍ ആലോചന ശക്തമായത്. കേരളത്തില്‍ ബഹുഭൂരിപക്ഷവും പോളിയും കേന്ദ്രങ്ങളും സ്‌കൂളുകളാണ് എന്നതുകൂടി പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചന. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. 2016 മെയ് 16 നാണ് വോട്ടെടുപ്പ് നടന്നത് 19ന് ബോട്ടണി 25ന് മന്ത്രിസഭ അധികാരമേറ്റു. ഇത്തവണ കേരളത്തിലെ സാഹചര്യം തെരഞ്ഞെടുപ്പിന് അനുയോജ്യമായ സമയവും അടുത്തയാഴ്ച എത്തുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍ ചര്‍ച്ച ചെയ്യും. രണ്ടുഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുന്നത് സൗകര്യം എന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍.

    Leave A Reply

    Your email address will not be published.

    You cannot copy content of this page