മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ പഞ്ചായത്ത് ആദ്യ ഗഡുവായി 25 ലക്ഷം രൂപ നല്കി. ജില്ലാ ആസൂത്രണ ഭവനില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമയില്‍ നിന്ന് തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ചെക്ക് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് എ പ്രഭാകരന് മാസ്റ്റര്‍, കെ മിനി, പി ഇസ്മായില്‍, വര്‍ഗീസ് മുരിയന്‍കാവില്‍, അഡ്വ. ഒ ആര് രഘു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി ജി വിജയകുമാര്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സുല്‍ത്താന്‍ ബത്തേരി നഗരസഭ അഞ്ചുലക്ഷം രൂപ സംഭാവന ചെയ്തു. ചെയര്മാന് ടി എല്‍ സാബു, സെക്രട്ടറി എന്‍.കെ അഷ്കര്‍ അലി എന്നിവര്‍ ചേര്‍ന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിക്കാണ് ചെക്ക് കൈമാറിയത്.
- Advertisement -
- Advertisement -