- Advertisement -

- Advertisement -

തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹം അബൂസലീം

0

ജനുവരി അഞ്ച് മുതല്‍ സിനിമാ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണെന്ന് നടന്‍ അബൂസലീം.കോവിഡിന്റെ വ്യാപനം പ്രതികൂലമായി ബാധിച്ച സിനിമാ മേഖലയ്ക്ക് പ്രതീക്ഷയേകുന്നതാണ് തിയേറ്ററുകള്‍ തുറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷത്തോളമായി തിയേറ്ററുകള്‍ പൂര്‍ണമായി അടഞ്ഞു കിടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ വലിയ പ്രതിസന്ധിയിലാണ്. ഇത് കണക്കിലെടുത്ത് നിയന്ത്രണങ്ങളോടെയാണ് തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. ആകെയുളള സീറ്റിന്റെ പകുതി പേരെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളുവെന്നാണ് നിര്‍ദ്ദേശം. അതോടൊപ്പം ആരോഗ്യവകുപ്പിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം. ഈ മേഖലയെ മാത്രം ആശ്രയിച്ചു കഴിയുന്ന ഒരുപാട് ജീവനക്കാര്‍ക്ക് തിയേറ്റര്‍ തുറക്കുന്നതോടെ വലിയ ആശ്വാസമാകുമെന്നും അബൂസലീം പറഞ്ഞു. തിയേറ്ററുകള്‍ തുറക്കുന്നതോടുകൂടി കൂടുതല്‍ സിനിമകളുടെ ഷൂട്ടിങ്ങുകള്‍ ആരംഭിക്കുവാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page