- Advertisement -

- Advertisement -

കാട്ടാനക്കുട്ടിയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി ജഡത്തിനരികെ കാവലായി നാല് കാട്ടാനകള്‍

0

രണ്ട് മാസം പ്രായമുള്ള കാട്ടാനക്കുട്ടിയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി.കുട്ടിയാന ചെരിഞ്ഞതോടെ നാല് കാട്ടാനകളാണ് ജഡത്തിനരികെ കാവല്‍ നില്‍ക്കുന്നത്.കന്നാരം പുഴ ചേര്‍ന്നു കിടക്കുന്ന സ്ഥലത്താണ് സംഭവം.രാവിലെ ആറ് മണിയോടെയാണ് ആനക്കുട്ടിയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

കുറിച്യാട് റെയ്ഞ്ചിലെ കന്നാരം പുഴയില്‍ രണ്ട് മാസം പ്രായമുള്ള കാട്ടാനക്കുട്ടിയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി.കുട്ടിയാന ചെരിഞ്ഞതോടെ നാല് കാട്ടാനകളാണ് ജഡത്തിനരികെ കാവല്‍ നില്‍ക്കുന്നത്.കന്നാരം പുഴ ചേര്‍ന്നു കിടക്കുന്ന സ്ഥലത്താണ് സംഭവം. രാവിലെ ആറ് മണിയോടെയാണ് ആനക്കുട്ടിയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പടക്കം പൊട്ടിച്ചും മറ്റും കാവല്‍ നില്‍ക്കുന്ന ആനകളെ തുരത്താന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചിട്ടില്ല. കുറിച്യാട്,ചെതലയം റെയ്ഞ്ചിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്.എങ്ങനെയാണ് കുട്ടിയാന ചെരിഞ്ഞത് എന്നതടക്കമുള്ള കാര്യങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷമെ വ്യക്തമാവൂ.എന്നാല്‍ കാട്ടാനകളെ തുരത്തി കുട്ടിയാനയുടെ സമീപത്ത് എപ്പോഴെത്താനാകുമെന്നറിയില്ല. പ്രദേശത്ത് ഉദ്യോഗസ്ഥര്‍ ആനകളെ തുരത്താനുളള ശ്രമം തുടരുകയാണ്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page