- Advertisement -

- Advertisement -

” മാലിക്ക് ” 2021 മെയ് 13ന് തീയേറ്ററുകളിൽ എത്തും.

0

ടേക്ക് ഓഫ് – സീ യൂ സൂൺ എന്നീ ചിത്രങ്ങൾക്ക് ശേഷം മഹേഷ് നാരായണൻ – ഫഹദ് ഫാസിൽ ടീം ഒന്നിക്കുന്ന ” മാലിക്ക് ”  മെയ് 13 ന് തിയേറ്ററുകളിൽ  എത്തും . ടേക്ക് ഓഫിന് ശേഷം അതേ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാലിക്ക് . 27 കോടിയോളം മുതൽമുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്. സാനു ജോൺ വർഗീസ് ഞെട്ടിക്കുന്ന ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാമാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page