- Advertisement -

- Advertisement -

ജില്ലാ ആശുപത്രിയില്‍ കട്ടപ്പുറത്തായത് അഞ്ച് ആംബുലന്‍സുകള്‍

0

ഇന്ധനം നിറച്ച വകയില്‍ നല്‍കാനുള്ളത് 10 ലക്ഷം രൂപ. ജില്ലാ ആശുപത്രിയില്‍ കട്ടപ്പുറത്തായത് അഞ്ച് ആംബുലന്‍സുകള്‍. ആംബുലന്‍സുകള്‍ ഓടാതായതോടെ കൊവിഡ് രോഗികളടക്കം ദുരിതം പേറുന്നു.രണ്ട് ദിവസത്തിനകം പ്രശ്‌ന പരിഹാരമാകുമെന്ന് ആശുപത്രി അധികൃതര്‍

മാസങ്ങളായി മാനന്തവാടിയിലെ സ്വകാര്യ പെട്രോള്‍ ബാങ്കില്‍ നിന്നും ആംബുലന്‍സുകളില്‍ ഇന്ധനം നിറച്ച വകയില്‍ 10 ലക്ഷത്തോളം രൂപയാണ് നല്‍കാനുള്ളത്.മാസങ്ങള്‍ കഴിഞ്ഞിട്ടും പണം നല്‍കാത്തതിനെ തുടര്‍ന്നാണ് ആംബുലന്‍സിന് ഇന്ധനം നല്‍കുന്നത് നിര്‍ത്തിവച്ചത്. ഇന്ധനം ഇല്ലാത്തതിനാല്‍ അഞ്ച് ആംബുലന്‍സ് സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയതൊടെ കോവിഡ് രോഗികളും സാധാരണക്കാരായ രോഗികളും ഏറെ ബുദ്ധിമുട്ടിലായി. ആദിവാസികളായ രോഗികളെ കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലേക്ക് വിദഗ്ദ ചികിത്സക്കും മറ്റുമായി കൊണ്ടു പൊകുന്നതും ഇത് മൂലംതടസ്സപ്പെട്ടു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page