- Advertisement -

- Advertisement -

കൊവിഡ് വാക്സിന്‍ വിതരണത്തിന് സംസ്ഥാനം സജ്ജമെന്ന് ആരോഗ്യ മന്ത്രി

0

കൊവിഡ് വാക്സിന്‍ വിതരണത്തിന് സംസ്ഥാനം സജ്ജമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. വാക്സിന്‍ ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷ. വിതരണം ഏത് ദിവസം മുതല്‍ എന്ന് വിവരം കിട്ടിയിട്ടില്ലെന്നും ആരോഗ്യമന്ത്രി. മുന്‍ഗണനാ ക്രമത്തിലാണ് വിതരണമുണ്ടാകുകയെന്നും ആവശ്യമായ തയാറെടുപ്പുകള്‍ സജ്ജമാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

ഏറ്റവും സുരക്ഷിതമായ വാക്സിന്‍ എന്നാണ് വിലയിരുത്തല്‍. വാക്സിന്‍ ഉപയോഗത്തില്‍ ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി. കൂടുതല്‍ അളവില്‍ വാക്സിന്‍ ലഭിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. വാക്സിന്‍ ലഭിച്ചാല്‍ കേരളത്തിന് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്നും ആരോഗ്യ മന്ത്രി.

    Leave A Reply

    Your email address will not be published.

    You cannot copy content of this page