- Advertisement -

- Advertisement -

പ്രവാസി വീട്ടുജോലിക്കാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; സ്വദേശി വനിതയ്ക്ക് വധശിക്ഷ

0

പ്രവാസി ഗാര്‍ഹികത്തൊഴിലാളിയുടെ മരണത്തിന് കാരണക്കാരിയായ സ്വദേശി സ്ത്രീയ്ക്ക് കുവൈത്ത് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. കുറ്റം മറച്ചുവെച്ചതിന് ഇവരുടെ ഭര്‍ത്താവിന് നാല് വര്‍ഷം തടവുശിക്ഷ നല്‍കാനും കോടി ഉത്തരവിട്ടു.2019 ഡിസംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഫിലിപ്പീന്‍സ് സ്വദേശിയായ വീട്ടുജോലിക്കാരിയെ ഉടമസ്ഥയായ വനിത നിരന്തരം മര്‍ദ്ദിക്കുമായിരുന്നു. ദിവസങ്ങളോളം വീട്ടുജോലിക്കാരിയെ സ്വദേശി സ്ത്രീ മര്‍ദ്ദിക്കുകയും മുറിക്കുള്ളില്‍ പൂട്ടിയിടുകയും ചെയ്തിരുന്നു. ഇവര്‍ക്ക് വേണ്ട ചികിത്സയും നല്‍കിയിരുന്നില്ല.

    Leave A Reply

    Your email address will not be published.

    You cannot copy content of this page