- Advertisement -

- Advertisement -

തോല്‍പ്പെട്ടിയില്‍ കാട്ടാനയുടെ അക്രമണത്തില്‍ കടകള്‍ തകര്‍ന്നു

0

തോല്‍പ്പെട്ടി വന്യ ജീവിസങ്കേതത്തിനു സമീപം വഴിയോര കച്ചവടം നടത്തുന്ന അഞ്ചോളം കടകളാണ് ഇന്നലെ രാത്രി പത്തു മണിയോടെ ആന നശിപ്പിച്ചത്.ഈ പ്രദേശത്ത് ആനശല്യം പതിവാണ്.10 ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ ആന ഇവിടെ കച്ചവടം ചെയ്യുന്ന ബിന്ദുവിന്റെ കട പൂര്‍ണ്ണമായും നശിപ്പിച്ചിരുന്നു.

വീടുകളും, കടകളും കൃഷിയിടങ്ങളും,പതിവായി നശിപ്പിക്കുന്ന ആന വളര്‍ത്തുമൃഗങ്ങളെയും ആക്രമിക്കുന്നത് പതിവായിട്ടുണ്ട്്. ഇത്രയെറെ ആക്രമണം നടത്തിയിട്ടും ആനശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ വനംവകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ആനയുടെ ആക്രമണം തടയാന്‍ കുടുതല്‍ വാച്ചര്‍മാരെ ഈ പ്രദേശത്ത് നിയമിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page