കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധന ഇന്ന് ന് നടക്കും. ജനുവരി ഒന്നിനാണ് വോട്ടെണ്ണൽ. ഏഴ് സംഘടനകളാണ് മത്സരത്തിനുള്ളത്. ഹിതപരിശോധനക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്റ്റേറ്റ് റിട്ടേണിംഗ് ഓഫീസർ കൂടിയായ റീജിയണൽ ജോയിൻ്റ് ലേബർ കമീഷണർ ഡി.സുരേഷ് കുമാർ അറിയിച്ചു. കെ.എസ്.ആർ.ടി.സിയിലെ സ്ഥിരം ജീവനക്കാരായ 27,471 തൊഴിലാളികളാണ് സമ്മതിദായകരായിട്ടുള്ളത്. സംസ്ഥാനത്താകെ 100 ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. ഓരോ ഡിപ്പോയും ഓരോ ബൂത്താണ്. ജീവനക്കാർക്ക് അതാത് ഡിപ്പോയിൽ വോട്ട് ചെയ്യാം. രാവിലെ 7.30 മുതൽ വൈകീട്ട് 5.30 വരെയാണ് വോട്ടെടുപ്പ്.
തിരഞ്ഞെടുപ്പിനായി 300 ജീവനക്കാരെയാണ് നിയമിക്കുന്നത്. ജില്ലാ ലേബർ ഓഫീസർമാരാണ് ഓരോ ജില്ലയുടെയും സഹവരണാധികാരികൾ. ബാലറ്റ് പേപ്പർ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ്.
- Advertisement -
- Advertisement -