- Advertisement -

- Advertisement -

യുകെയിൽ നിന്നും കർണാടകത്തിലേക്ക് എത്തിയ 15 പേർക്ക് കൊവിഡ്

0

യുകെയിൽ നിന്നും കർണാടകത്തിലേക്ക് കഴിഞ്ഞയാഴ്ച എത്തിയ 15 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. യുകെയിൽ നിന്നെത്തിയ 2046 പേരിൽ 1999 പേരുടെ സാമ്പിളുകളാണ് ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചത്.  കൊവിഡ് കണ്ടെത്തിയ 15 പേരുമായി സമ്പർക്കത്തിലേർപ്പെട്ട രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 247 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. നിംഹാൻസിലാണ് എല്ലാവരുടെയും സാമ്പിൾ ജീനോം പരിശോധനയ്ക്ക് വിധേയമാക്കുന്നത്. 

അതേസമയം ജനിതകമാറ്റം വന്ന പുതിയ കൊവിഡ് വൈറസ് രാജ്യത്താദ്യമായി ആറ് പേരിൽ സ്ഥിരീകരിച്ചു. യുകെയിൽ നിന്ന് തിരികെ ഇന്ത്യയിലെത്തിയ ആറ് പേരുടെ സാമ്പിളു കളിലാണ് പുതിയ സാർസ് കൊറോണവൈറസ് കൊവിഡ് 19 വകഭേദം കണ്ടെത്തിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഈ വിവരം സ്ഥിരീകരിച്ചത്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page