- Advertisement -

- Advertisement -

ഗള്‍ഫിലെ വിമാന വിലക്ക്; നിരവധി പ്രവാസികള്‍ പാതിവഴിയില്‍ കുടുങ്ങി

0

ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് സാന്നിദ്ധ്യം യു.കെയില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ സൗദി അറേബ്യ വീണ്ടും വിമാന വിലക്ക് പ്രഖ്യാപി ച്ചതോടെ നിരവധി പ്രവാസികള്‍ പാതിവഴിയില്‍ കുടുങ്ങി. ഇന്ത്യയില്‍ നിന്ന് നേരിട്ട് സാധാരണ വിമാന സര്‍വീസുകളില്ലാത്തതിനാല്‍ യുഎഇയില്‍ 14 ദിവസം താമസിച്ച ശേഷം സൗദിയിലേക്ക് പോകാന്‍ പുറപ്പെട്ടവരാണ് ഇങ്ങനെപാതിവഴിയിലായത്.

 

ഒരാഴ്‍ചത്തേക്കാണ് സൗദി അറേബ്യ വിമാന വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ഇത് ദീര്‍ഘിപ്പിക്കാനുള്ള സാധ്യതയും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി ആദ്യം മുതല്‍ സൗദി അറേബ്യ സാധാരണ വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികള്‍. ഇതനുസരിച്ച് യാത്ര ക്രമീകരിച്ചവരും നാട്ടിലേക്ക് മടങ്ങിയവരുമൊക്കെ ഇപ്പോള്‍ ആശങ്കയിലാണ്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page