- Advertisement -

- Advertisement -

ഗസറ്റഡ് ഓഫീസേഴ്‌സ് സമ്മേളനം കല്‍പ്പറ്റയില്‍ സംഘടിപ്പിച്ചു

0

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ 54 -ാം സംസ്ഥാന സമ്മേളനം കല്‍പ്പറ്റയില്‍ നടത്തി. വെര്‍ച്ച്വലായി നടത്തിയ സമ്മേളനം മുന്‍ വി ദ്യാഭ്യാസ വകുപ്പ് മന്ത്രി എം.എ ബേബി ഉദ്ഘാടനം ചെയ്തു. കേരള ഗസറ്റഡ് ഓഫീസേഴ്‌സിന്റെ അടി യന്തര ജീവിത പ്രശ്‌നങ്ങളും അതോടൊപ്പം അടി സ്ഥാന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നതാണ് കെ ജി ഒ എയെ വ്യത്യസ്തമാക്കുന്നതെന്ന് എം.എ ബേബി പറഞ്ഞു.

രാജ്യത്തും സംസ്ഥാനത്തും ഒളിഞ്ഞും മറഞ്ഞും വലതു വല്‍ക്കരണം നടത്തുകയാണെന്നും, വലതു പക്ഷ ആശയങ്ങളെ പൊളിച്ചു കടത്താനുള്ള ശ്രമ ങ്ങള്‍ കേരളത്തില്‍ നടക്കുന്നതായും, ഇതു ഗൗരവമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.പുതിയ ഭാരവാഹികളെയും സംസ്ഥാന കമ്മറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.ഇ കെ ബിജുജന്‍, എ ടി ഷണ്മുഖന്‍, സീസര്‍ ജോസ്, ദീപ സി. ബി, അബ്ദുല്‍ സലാം, എസ് കെ സുനില്‍ എന്നിവര്‍ സംസാരിച്ചു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page