- Advertisement -

- Advertisement -

തൊടുവട്ടിയില്‍ റീ പോളിംഗ് ആരംഭിച്ചു.

0

സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 19-ാം ഡിവിഷന്‍ തൊടുവട്ടിയില്‍ റീ പോളിംഗ് ആരംഭിച്ചു.യന്ത്രതകരാറിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ തടസ്സപ്പെട്ടതിനാലാണ് ഇന്ന് റീ പോളിംഗ് നടത്തുന്നത്.മാര്‍ബസേലിയോസ് ബിഎഡ് കോളേജിലാണ് പോളിംഗ്.ഇന്ന് രാത്രി എട്ടുമണിക്ക് നഗരസഭ ഓഫീസില്‍ വെച്ച് വോട്ടെണ്ണി ഫല പ്രഖ്യാപനം നടക്കും.വോട്ടെണ്ണല്‍ സമയത്ത് യന്ത്രതകരാര്‍ കാരണം ഡിവിഷനിലെ ഫല പ്രഖ്യാപനം തടസ്സപ്പെട്ടതോടെയാണ് ഇവിടെ വീണ്ടും റീ പോളിംഗ് ആവശ്യമായി വന്നത്.വോട്ടെടുപ്പ് ദിവസം യന്ത്രതകരാര്‍ വന്നതുകാരണം മൂന്നു മെഷീനുകളിലായാണ് വോട്ടെടുപ്പ് പൂര്‍ത്തീകരിച്ചത്. തുടര്‍ന്ന് രണ്ട് മെഷീനുകളിലെ വോട്ടുകള്‍ വീണ്ടെടുക്കാന്‍ സാധിച്ചെങ്കിലും ഒരു മെഷീനിലെ വോട്ട് വീണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെയാണ് റീ പോളിംഗ് നടത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചത്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page