- Advertisement -

- Advertisement -

തൃശ്ശൂര്‍ സ്വദേശിയെ ബത്തേരിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0

തൃശൂര്‍ സ്വദേശിയെ ബത്തേരിയിലെ സ്വകാര്യ ലോഡ്ജിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ തിരുവമ്പാടി സ്വദേശി ശ്രീകുമാര്‍(61)ആണ് മരിച്ചത്.ഇക്കഴിഞ്ഞ 15നാണ് തൃശൂര്‍ തിരുവമ്പാടി സ്വദേശി ശ്രീകുമാര്‍ ബത്തേരിയിലെ മിന്റ് ഫ്‌ളവര്‍ ലോഡ്ജില്‍ മുറിയെടുത്തത്. ഇന്ന് ഉച്ചയായിട്ടും മുറി തുറക്കാത്തത് ശ്രദ്ധയില്‍പ്പെട്ട ലോഡ്ജുകാര്‍ ബത്തേരി പൊലീസിനെ വിവരമറിയിക്കുകയും പൊലീസെത്തി മുറി തുറന്ന് പരിശോധിച്ചപ്പോള്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. മൃതദേഹം പിന്നീട് ബത്തേരി ഗവ.താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

Leave A Reply

Your email address will not be published.

You cannot copy content of this page