പൊഴുതന പഞ്ചായത്തിലെ അമ്മാറയില്‍ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട ഭാസ്കരനെയും കുടുംബത്തെയും പൊഴുതന മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ അഭ്യര്‍ത്ഥന പ്രകാരം എം.ഐ ഷാനവാസ് എം.പി ഏറ്റെടുത്തു. ദമ്പതികളുടെ ഓട്ടിസം ബാധിച്ച ഏക മകന് നിഖിലിനെയും കൊണ്ട് ക്യാമ്പില്‍ കഴിയാനാവാത്ത ദയനീയാവസ്ഥയിലായിരുന്നു കുടുംബം. ആദ്യ ഘട്ടമെന്ന നിലയില്‍ ആറുമാസത്തെ വാടകവീടിന്റെ ചിലവുകള്‍ കൈമാറുകയും നിഖിലിന്റെ ചികിത്സാ ചിലവുകള്‍ ഏറ്റെടുക്കുക്കയും ചെയ്തു. കുടുംബത്തിന് ഭൂമി ലഭ്യമാക്കാനും വീട് നിര്‍മ്മിക്കാനുമായി ഗവണ്മെന്റിന്റെ ഭാഗത്തു നിന്നുമുള്ള എല്ലാസഹായങ്ങള്‍ക്കും കൂടെയുണ്ടാകുമെന്ന് കുടുംബത്തിന് ഉറപ്പ് നല്കി . മണ്ഡലം പ്രസിഡന്റ് സുനീഷ് തോമസ്, വൈസ് പ്രസിഡന്റ് ശുക്കൂര്‍ പാലശേരി, കോണ്‍ഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ഷിഹാബ് മലായി, കെ.എസ്.യു കല്പറ്റ ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഷെമീര്‍ അബ്ദുള്ള, മുസ്തഫ ചിറ്റങ്ങാടന്‍, നൗഫല്‍ , മനീഷ് മാത്യു , ഷിനോജ് , ശരീഫ് , തുടങ്ങിയവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -