- Advertisement -

- Advertisement -

യു.ഡി.എഫ്. നേതാവിന്റെ വീടിനുനേരെ അജ്ഞാതര്‍ കല്ലെറിഞ്ഞു.

0

അമ്പലവയല്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് യു.ഡി.എഫ്. ചെയര്‍മാന്‍ സുബൈര്‍ വയനാടിന്റെ വീടിനുനേരെയാണ് വെളളിയാഴ്ച രാത്രി കല്ലേറുണ്ടായത്. കല്ലും കുപ്പിയും കൊണ്ടുളള ഏറില്‍ ജനല്‍ച്ചില്ലുകളും രണ്ടാംനിലയിലെ അലങ്കാര ചില്ലുകളും തകര്‍ന്നു.അമ്പലവയല്‍ പഞ്ചായത്തില്‍ വാശിയേറിയ പോരാട്ടം നടന്ന അഞ്ചാം വാര്‍ഡിലാണ് വീടാക്രമണം നടന്നത്.

വെളളിയാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം. സ്‌കൂള്‍ ഗ്രൗണ്ടിന് സമീപമുളള ഇരുനില വീടിനാണ് കേടുപറ്റിയത്. ശബ്ദംകേട്ട് പുറത്തിറങ്ങിയപ്പോഴേക്കും അക്രമികള്‍ ഓടിമറഞ്ഞു. സി.പി.എം. പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് നേതാവ് എന്‍.സി. കൃഷ്ണകുമാര്‍ ആരോപിച്ചു. അതേസമയം അക്രമത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് അഞ്ചാം വാര്‍ഡിന്റെ ചുമതലയുളള അബ്ദുള്‍ റഷീദ് പറഞ്ഞു. അഞ്ചാംവാര്‍ഡില്‍ ജയിക്കാന്‍ തുടക്കംമുതല്‍ യു.ഡി.എഫ്. നടത്തുന്ന കളളപ്രചരണങ്ങളുടെ ഭാഗമാണിത്. യഥാര്‍ത്ഥ പ്രതികളെ പോലീസ് കണ്ടെത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അമ്പലവയല്‍ പോലീസ് അന്വേഷണമാരംഭിച്ചു. വിരലയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും സംഭവസ്ഥലത്ത് പരിശോധന നടത്തി. ആക്രമണത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് നേതൃത്വത്തില്‍ അമ്പലവയല്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.

    Leave A Reply

    Your email address will not be published.

    You cannot copy content of this page