മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധയിലേക്ക് വയനാട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു.ദാസും കുടംബവും ഒരു ലക്ഷം രൂപ സംഭാവന നല്കി. ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാറിനാണ് അദ്ദേഹം ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. തൃശ്ശൂര്‍ ആലപ്പാട് സ്വദേശിയായ പി.യു.ദാസ് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ക്കുള്ള 2015 ലെ ക്ഷോണിപ്രീയ അവാര്‍ഡ് ജേതാവാണ്. ഇപ്പോള്‍ കോഴിക്കോട് ജില്ലയിലെ ഈങ്ങാപ്പുഴയിലാണ് താമസം. മീനങ്ങാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപിക
ടി.വി.ശ്രീലതയാണ് ഭാര്യ. എന്‍.ഐ.ടി യില്‍ നിന്നും എന്‍ജിനീയറിങ്ങ് ബിരുദധാരിയായ ഋഥ്വിക്, പ്ലസ് ടു വിദ്യാര്‍ഥിയായ നിരഞ്ജ് എന്നിവര്‍ മക്കളാണ്.
- Advertisement -
- Advertisement -