മീനങ്ങാടി സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ വര്‍ഗ്ഗീസ് വൈദ്യര് ചാരിറ്റബിള്‍ ട്രസ്റ്റും മീനങ്ങാടി സര്‍വീസ് സഹകരണ ബാങ്കും സംയുക്തമായി പഞ്ചായത്തിലെ കിടപ്പു രോഗികള്‍ക്കായി ഓണ കിറ്റ് വിതരണം മീനങ്ങാടി എസ്എ. മജീദ് ഹാളില്‍ വെച്ചു നടന്നു. ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്റ്റര്‍ പി. റഹീം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഓണ കിറ്റ് വിതരണം ഗ്രാമ പഞ്ചാ യത്ത് പ്രസിഡണ്ട് ബീനാ വിജയന് നിര്‍വഹിച്ചു. ബാങ്ക് പ്രസിഡണ്ട് സി.എസ് പ്രസാദ്, അദ്ധ്യക്ഷത വഹിച്ചു. സി. അസൈനാര്‍, ലിസി പൗലോസ്, പി.റ്റി. ഉലഹന്നാന്, വിശ്വനാഥന്, സുരേന്ദ്രന്, തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -