- Advertisement -

- Advertisement -

യുഎഇയില്‍ 1,260 പേര്‍ക്ക് കൂടി കൊവിഡ്

0

യുഎഇയില്‍ 1,260 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു.ആകെ 178,837 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 584 പേര്‍ കൂടി രോഗമുക്തി നേടി. രാജ്യത്ത് ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 160,295 ആയി ഉയര്‍ന്നു. ആകെ 596 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 17,946 പേര്‍ ചികിത്സയിലാണ്. 146,020 പരിശോധനകള്‍ കൂടി പുതുതായി നടത്തി. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 1.75 കോടിയായി. 

    Leave A Reply

    Your email address will not be published.

    You cannot copy content of this page