- Advertisement -

- Advertisement -

മാവോയിസ്റ്റ് അംഗം ആന്ധ്രപ്രദേശില്‍ കീഴടങ്ങി.

0

കബനിദളത്തിലെ അംഗമായ ആന്ധ്ര സ്വദേശി ചൈതന്യ (23) ആണ് പോലീസില്‍ കീഴടങ്ങിയത്. ഇവര്‍ക്കെതിരെ വയനാട്ടിലും കണ്ണൂരിലും കേസുണ്ട്. കണ്ണൂരില്‍ രണ്ടു കേസും വയനാട്ടില്‍ ഒരു കേസുമാണ് നിലവിലുള്ളത്. റിമാന്‍ഡില്‍ കഴിയുന്ന ഇയാളെ കേരള പോലീസ് കസ്റ്റഡിയില്‍ വാങ്ങും. സിഎഎ വിരുദ്ധ പോസ്റ്റര്‍ പതിച്ച കുറ്റം ചുമത്തിയാണ് വയനാട്ടില്‍ കേസുള്ളത്. രണ്ടാഴ്ച്ച മുന്‍പാണ് ഇയാള്‍ കീഴടങ്ങിയത്. തെരഞ്ഞെടുപ്പിന് ശേഷം പൊലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി പറഞ്ഞു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page