- Advertisement -

- Advertisement -

മരപ്പട്ടിശല്യം രൂക്ഷം; പൊറുതിമുട്ടി കുടുംബം.

0

ബത്തേരി ശാന്തിനഗര്‍ കോളനിയിലെ അഡ്വ. പി എന്‍ സുരേന്ദ്രനും കുടുംബവുമാണ് മരപ്പട്ടി ശല്യത്താല്‍ ദുരിതത്തി ലായിരിക്കുന്നത്. കഴിഞ്ഞദിവസം വീട്ടില്‍ നിന്നും ഒരു മരപ്പട്ടി യെ കൂടൂവെച്ച് പിടികൂടുകയും ചെയ്തു .മരപ്പട്ടിയില്‍ നിന്നുള്ള ചെള്ളുശല്യവും ഈ കുടുംബത്തിന് ദുരിത മാകുകയാണ്.

സന്ധ്യമയങ്ങിയാല്‍ കൂട്ടമായി എത്തുന്ന മരപ്പട്ടികള്‍ വീടിനുള്ളില്‍ കടന്ന് നാശനഷ്ടങ്ങള്‍ വരുത്തകയും വീട്ടുകാരുടെ സൈ്വര്യ ജീവിതത്തിന് വിഘാതമാവുകയുമാണ് ചെയ്യുന്നത്. നിരവധി തവണ വനംവകുപ്പിനെ വിവരമറിയിച്ചിട്ടും നടപടിയുണ്ടായില്ലന്നാണ് വീട്ടുകാര്‍ പറയുന്നത്. ശല്യം രൂക്ഷമായതോടെ ഡിഎഫ്ഒയെ വിവരമറിയച്ചതിനെ തുടര്‍ന്ന് മരപ്പട്ടിയെ പിടികൂടാന്‍ കഴിഞ്ഞ ദിവസം ഒരു കൂട് വനംവകുപ്പ് എത്തിച്ചുനല്‍കി. തുടര്‍ന്ന് വീട്ടുകാര്‍ തന്നെ വെച്ചകൂട്ടില്‍ മരപ്പട്ടി കൂടുങ്ങുകായിയിരുന്നു. നിലവില്‍ മരപ്പട്ടിയില്‍ നിന്നുള്ള ചെള്ളുശല്യവും ഈ കുടുംബത്തിന് ദുരിതമാകുകയാണ്. ഈ സാഹചര്യത്തില്‍ അടിയന്തരമായി മരപ്പട്ടികളെ പിടികൂടി ദൂരസ്ഥലത്ത് കൊണ്ടുവിടണമെന്നാണ് ആവശ്യം.

    Leave A Reply

    Your email address will not be published.

    You cannot copy content of this page