- Advertisement -

- Advertisement -

വാഷും വാറ്റുപകരണങ്ങളും നശിപ്പിച്ചു.

0

സുല്‍ത്താന്‍ ബത്തേരി എക്സൈസ് റെയിഞ്ചിന്റെ നേതൃത്വത്തില്‍ വാകേരി വട്ടത്താനിയില്‍ റബര്‍തോട്ടത്തിലെ കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ ചാരായം വാറ്റാനായി തയ്യാറാക്കിയ 650 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു. സംഭവത്തില്‍ അബ്കാരി കേസും രജിസ്റ്റര്‍ ചെയ്തു.തിരഞ്ഞെടുപ്പ്, ക്രിസ്തുമസ്, ന്യൂഇയര്‍ എന്നിവയുടെ ഭാഗമായി വ്യാജമദ്യത്തിന്റെ ഉല്‍പാദനവും വിപണനവും തടയുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന നടത്തിയത്.

പ്രിവന്റീവ് ഓഫീസര്‍മാരായ എന്‍ രാധാകൃഷ്ണന്‍, പി ഷാജി, കെ ജി ശശികുമാര്‍,സിഇഒമാരായപി ആര്‍ വിനോദ്,മനോജ്കുമാര്‍,പി കെ ജ്യോതിസ്, മാത്യു,്ഡ്രൈവര്‍ അന്‍വര്‍ സാദത്ത് എന്നിവരുടെ നേതൃത്വത്തിലാണ് വാഷ് കണ്ടെത്തി നശിപ്പിച്ചത്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page