ആര്‍.ഐ.ബി.കെ വയനാടും സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് എന്‍.സി.സി യൂണിറ്റും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ലെഫ്.ഡോ. പ്രമോദ് രക്തം നല്‍കി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.എന്‍.സി.സി കേഡറ്റുകളും അധ്യാപകരുമടക്കം 50 പേര്‍ രക്തം ദാനം ചെയ്തു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് രക്ത ദാനം ജീവദാനം എന്ന സന്ദേശം ഉയര്‍ത്തി സെന്റ് മേരീസ് കോളേജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ക്യാമ്പിന് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ശാന്തി ജോര്‍ജ്, ഡോ. സുവര്‍ണ്ണ, രമ്യ, നസീമ, ജസീന, ബീന, അബി, സുനിത, ആര്‍ഐബികെ ഭാരവാഹികളായ റഫീഖ്, പ്രവീണ്‍, നിഖില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.