മുള്ളന്‍കൊല്ലിയിലെ ട്രൈബല്‍ ഹോസ്റ്റല്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനം. ഹോസ്റ്റല്‍ വാര്‍ഡനും വാച്ച്മാനും പുല്‍പ്പള്ളി ഗവ. ആശുപത്രിയില്‍ ചികിത്സയില്‍. സംഭവത്തില്‍ മുള്ളന്‍കൊല്ലി സ്വദേശി ആന്റണി പോലീസ് കസ്റ്റഡിയില്‍. മുള്ളന്‍കൊല്ലി ട്രൈബല്‍ ഹോസ്റ്റല്‍ വാര്‍ഡനായ കാപ്പിസെറ്റ് ചെറിയപുരയില്‍ സുരേന്ദ്രബാബു(42), വാച്ച്മാനായ കബനിഗിരി കൊച്ചുപറമ്പില്‍ അജേഷ്(34) എന്നിവരെയാണ് കഴിഞ്ഞദിവസം വൈകിട്ട് മര്‍ദ്ദിച്ചത്. ഓണകിറ്റുകളും ദുരിതാശ്വാസ ഭക്ഷ്യകിറ്റുകളും സൂക്ഷിക്കുന്ന ഹോസ്റ്റലില്‍ എത്തി സാധനങ്ങള്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനമെന്നാണ് ജീവനക്കാര്‍ പറയുന്നത്.
- Advertisement -
- Advertisement -