- Advertisement -

- Advertisement -

പ്രായപൂര്‍ത്തിയായ ലിവ് ഇന്‍ റിലേഷനിലുള്ളവര്‍ക്ക് ഒരുമിച്ച് താമസിക്കാമെന്ന് കോടതി

0

 ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലുള്ള പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ക്ക് ഒരുമിച്ച് താമസിക്കാമെന്ന് കോടതി. പ്രായപൂര്‍ത്തി യായ രണ്ട് പേര്‍ക്ക് സമാധാനപരമായി ഒരുമിച്ച് താമസി ക്കാമെന്നാണ് അലഹബാദ് ഹൈക്കോടതി യുടെ തീരുമാനം. ഒരുമിച്ച് താമസിക്കുന്നതിന് വീട്ടുകാരില്‍ നിന്ന് അപമാനവും ഭീഷണിയും നേരിടുന്ന പരാതിക്കാര്‍ക്ക് പൊലീസ് സംരക്ഷണം ഒരുക്കണമെന്നാണ് ഹൈക്കോടതി വിശദമാ ക്കുന്നത്. പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നത് അവരുടെ ഇഷ്ടപ്രകാരമാണ്. അത്തരം സാഹചര്യങ്ങളില്‍ രക്ഷിതാക്കള്‍ അടക്കമുള്ളവര്‍ക്ക് അവരുടെ ജീവിതത്തില്‍ ഇടപെടേണ്ട കാര്യമില്ലെന്നാണ് കോടതി വിശദമാക്കുന്നത്. ജസ്റ്റിസ് അന്‍ജാനി കുമാര്‍ മിശ്ര, ജസ്റ്റിസ് പ്രകാശ് പാഡിയ എന്നിവരുടേതാണ് തീരുമാനം. ഫറൂഖാബാദ് സ്വദേശികളായ കാമിനിദേവിയുടേയും അജയ് കുമാറിന്‍റേയും പരാതി പരിഗണിക്കുകയായിരുന്നു കോടതി.

    Leave A Reply

    Your email address will not be published.

    You cannot copy content of this page