- Advertisement -

- Advertisement -

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം; പാര്‍ട്ടി പ്രഖ്യാപനം ഈ മാസം 31ന്

0

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെച്ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമാകുന്നു. ഈ മാസം 31ന് പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്ന് താരം ട്വിറ്ററില്‍ കുറിച്ചു. അഴിമതിരഹിത രാഷ്ട്രീയ പ്രവര്‍ത്തനമാവും നടത്തുകയെന്നും രജനികാന്ത് പ്രഖ്യാപിച്ചു.

ജനുവരിയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കുകയാണ്. ഡിസംബര്‍ 31ന് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടാവും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉറപ്പായും വിജയിക്കുകയും, ഒരു മതത്തിനോടും ജാതിയോടും വേര്‍തിരിവ് കാണിക്കാതെ അഴിമതിരഹിത രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയും ചെയ്യും.”- രജനികാന്ത് കുറിച്ചു.

രജനികാന്ത് ബിജെപിയില്‍ ചേരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അനുയായികളുടെ കൂട്ടായ്മയായ രജനി മക്കള്‍ മണ്‍ഡ്രം ഉചിത തീരുമാനം കൈകൊള്ളാന്‍ തന്നെ ചുമതലപ്പെടുത്തിയതായി രജനികാന്ത് അറിയിച്ചു. പുതിയ രാഷ്ട്രീയ പാര്‍ട്ടി വേണമോ, ബിജെപിയുടെ ഭാഗമാകണമോ എന്ന തീരുമാനം കൈകൊണ്ടതിന് ശേഷം രജനികാന്ത് പ്രഖ്യാപനം നടത്തും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന അനുയായികളുടെ കൂട്ടായ്മയാണ് രജനി മക്കള്‍ മണ്‍ഡ്രം. ഇതിന്റെ ജില്ലാ തല നേതാക്കളെ ആണ് രജനികാന്ത് ഇന്ന് കണ്ടത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ ഇടപെടല്‍ നടത്തണമെന്ന നിര്‍ദേശം സംഘടന രജനികാന്തിന് മുന്നില്‍ വച്ചു. ഇത് എത് മാര്‍ഗത്തില്‍ വേണം എന്ന് തീരുമാനിക്കാന്‍ യോഗം രജനികാന്തിനെ ചുമതലപ്പെടുത്തി. ഉചിതമായ തിരുമാനം ഉടന്‍ പ്രഖ്യാപിക്കും എന്ന് രജനികാന്ത് മാധ്യമങ്ങളെ അറിയിച്ചിരുന്നു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page