അഴുകിയ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പുത്തന്‍കുന്ന് സ്വകാര്യ വ്യക്തിയുടെ കവുങ്ങിന് തോപ്പില്‍ ഇന്ന് ഉച്ചയോടെ സമീപവാസികളാണ് മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ച്ചയോളം പഴക്കമുള്ള മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് അമ്പത് വയസ്സ് മതിക്കും. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തവിട്ട് നിറത്തിലുള്ള ചെക്ക് ഷര്‍ട്ടും, കാവിമുണ്ടുമാണ് വേഷം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ബത്തേരി പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു
- Advertisement -
- Advertisement -