- Advertisement -

- Advertisement -

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍  തര്‍ക്കങ്ങള്‍ പ്രതിപക്ഷത്തിനെതിരെ കള്ളക്കേസുകള്‍  മുല്ലപ്പള്ളി

0

കെ.എസ്. എഫ്. ഇയില്‍ അന്വേഷണം നടക്കുമ്പോള്‍ അതിന്റെ റിപ്പോര്‍ട്ട് സമൂഹമധ്യത്തില്‍ വെക്കേണ്ടതായിരുന്നുവെന്ന് കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍.തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ജില്ലയിലെത്തിയ അദ്ദേഹം വയനാട് ഡി സി സി ഓഫീസില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാനാകാത്ത അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാരെന്നും മുല്ലപ്പള്ളി.

.കെ. എസ് .എഫ് .ഇ . വിഷയത്തില്‍ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും തമ്മില്‍ തെരുവ് യുദ്ധം നടക്കുകയാണെന്നും,ധനവകുപ്പ് മന്ത്രിയെ ലക്ഷ്യം വച്ചാണ് മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രസ്ഥാവനയെന്നും മുല്ലപ്പള്ളി പറഞ്ഞു.കെ എസ് എഫ് ഇ യില്‍ ക്രമക്കേട് നടന്നുവെന്ന് സമ്മതിക്കുകയാണ് മുഖ്യമന്ത്രി. പ്രതിപക്ഷത്തിനെതിരെ കേസെടുക്കാന്‍ ഫയലുകള്‍ പൊടിതട്ടി എടുക്കുകയാണ്. ഏത് അന്വേഷണവും സ്വാഗതാര്‍ഹമാണെന്നും, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തര്‍ക്കങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെവിഡ് പത്രസമ്മേളനം പാര്‍ട്ടിയെ ന്യായീകരിക്കുന്ന വേദിയായി മാറി.മാധ്യമ പ്രവര്‍ത്തകര്‍ സത്യങ്ങളാണ് പുറത്ത് കൊണ്ടുവരുന്നതെന്നും,
ഇതു പോലെ മാധ്യമങ്ങളോട് അസഹിഷ്ണുത കാണിച്ച മുഖ്യമന്ത്രി വേറെ ഉണ്ടാകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വയനാട്ടില്‍ ഇത്രയും വികസന മുരടിപ്പ് ഒരു കാലത്തും ഉണ്ടായിട്ടില്ല.
കണ്ണില്‍ പൊടിയിടാന്‍ വേണ്ടി കൊണ്ടുവന്ന തുരങ്ക പാതയ്ക്കായി ഒരു പഠനവും നടത്തിയിട്ടില്ല.വയനാട്ടില്‍ പ്രവര്‍ത്തിക്കുന്നത് ഏറ്റവും പാവം പിടിച്ച മാവോയിസ്റ്റുകളാണ്. ഇവരെ ഷൂട്ട് അറ്റ് സൈറ്റ് രീതിയില്‍ അടിച്ചമര്‍ത്തുന്നത് ശരിയാണോയെന്ന് മുല്ലപ്പള്ളി ചോദിച്ചു.
കേരളത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്.അതുകൊണ്ടാണ് ബി.ജെ.പിക്ക് 2500 ഇടത്ത് സ്ഥാനാര്‍ത്ഥിയില്ലാത്തത്.കണ്ണൂരിലാണ് കൂടുതലും സ്ഥാനാര്‍ത്ഥികളില്ലാത്തത്.തീവ്രഹിന്ദുത്വ മനസുമായി സ്ഥാനങ്ങള്‍ മോഹിച്ച് കോണ്‍ഗ്രസില്‍ നില്‍ക്കുന്നവരെ പുറത്താക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ജീവിച്ചിരിക്കുന്ന കാലമത്രയും ഒരു കോണ്‍ഗ്രസുകാരനായിരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കെ പി സി സി ഭാരവാഹികളായ കെ സി റോസക്കുട്ടി ടീച്ചര്‍, പി കെ ജയലക്ഷ്മി, വയനാട് ഡി സി സി പ്രസിഡണ്ട് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, കെ എല്‍ പൗലോസ്, കെ എബ്രഹാം, പി പോക്കര്‍ ഹാജി ,പി ബാലചന്ദ്രന്‍ , അഡ്വ.എന്‍ കെ വര്‍ഗ്ഗീസ് സംഘടന ചുമതലയുള്ള ഡിസിസി ജനറല്‍ സെക്രട്ടറി ബിനു തോമസ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page