- Advertisement -

- Advertisement -

യുഎഇ ദേശീയ ദിനം. ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം

0

 ദേശീയദിനാഘോഷം, ക്രിസ്മസ്, പുതുവത്സരം തുടങ്ങിയ വിശേഷാൽ ദിനങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് ദേശീയ അടിയന്തര നിവാരണ വിഭാഗവും നിർദേശിച്ചിരുന്നു. കൂടാതെ, ജോലി സ്ഥലങ്ങളിലെ ആഘോഷങ്ങൾ റദ്ദാക്കുകയും തോരണങ്ങൾ, പതാകകൾ, ബാനറുകൾ എന്നിവ മാത്രം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

കരിമരുന്ന് പ്രയോഗം, മറ്റു സ്ഥലങ്ങളിലെ ആൾക്കൂട്ടം എന്നിവയും അനുവദിച്ചിട്ടില്ല. മാസ്ക് ധരിക്കുകയും ശരീരോഷ്മാവ് പരിശോധിക്കുകയും വൃത്തിയും വെടിപ്പും സൂക്ഷിക്കുകയും ചെയ്യണമെന്ന് പൊതു ആരോഗ്യ വിഭാഗം വക്താവും അറിയിച്ചു. ആഘോഷ വേദികളിലെ പ്രവർത്തകർ സുരക്ഷ കാത്തുസൂക്ഷിക്കാനുള്ള മാർഗനിർദേശങ്ങൾ കൃത്യമായി അനുസരിക്കണം.

ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നവർ ഏറ്റവും കൂടുതൽ ശുദ്ധിവരുത്താൻ ശ്രദ്ധിക്കേണ്ടതാണ്. ആളുകൾ തമ്മിൽ 2 മീറ്റർ അകലം പാലിക്കണം. സ്വകാര്യ പാർട്ടികളും കൂട്ടായ്മകളും അനുവദിക്കില്ല. ദേശീയദിനത്തിലെ കാർ പരേഡിൽ കൂടിയത് 3 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ എന്നും വ്യക്തമാക്കി.

    Leave A Reply

    Your email address will not be published.

    You cannot copy content of this page