- Advertisement -

- Advertisement -

ബി.ജെ.പിക്ക് വളക്കൂറുള്ള മണ്ണല്ല കേരളം രമേശ് ചെന്നിത്തല

0

കേരളത്തിന്റെ മണ്ണ് ബി.ജെ.പിക്ക് പറ്റിയതല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബി.ജെ.പിക്ക് വളക്കൂറുള്ള മണ്ണല്ല കേരളമെന്നും ,അതു കൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒരു പ്രസക്തമായ എതിരാളിയാണെന്ന് തോനുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

,പലയിടത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ പോലും അവര്‍ക്ക് കഴിഞ്ഞിട്ടില്ല ,യു.ഡി.എഫും ,എല്‍.ഡി.എഫും തമ്മില്‍ നടത്തുന്ന പോരാട്ടത്തില്‍ ജനങ്ങള്‍ യു.ഡി.എഫിനൊപ്പം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 35 ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെ രമേശ് ചെന്നിത്തല ഷാള്‍ അണിയിച്ചു. ചടങ്ങില്‍ ഡി.സി.സി പ്രസിഡണ്ട്.ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു

    Leave A Reply

    Your email address will not be published.

    You cannot copy content of this page