: യുഎഇയില്‍ 1251 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
യുഎഇയില്‍1251 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തു വൈറസ് ബാധിച്ചവരുടെ എണ്ണം 167753 ആയി. കൊവിഡ് ബാധിച്ചു ചികിത്സയില്‍ ഉണ്ടായിരുന്ന ഒരാള്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 570 ആയി.736 പേരാണ് ഇന്ന് സുഖം പ്രാപിച്ചത്. 154185 പേര്‍ ഇതുവരെ രോഗ മുക്തി നേടിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, രാജ്യത്തെ ആക്റ്റീവ് കൊവിഡ് കേസുകള്‍ പതിമൂവായിരത്തിലേക്കു അടുക്കുകയാണ്. നിലവില്‍ 12998 പേരാണ് കൊവിഡ് ബാധിച്ചു യുഎഇയില്‍ ചികിത്സയില്‍ ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ 137203 പരിശോധനകള്‍ കൂടി രാജ്യത്തു നടത്തി .