2020 മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത വിജയം കരസ്തമാക്കിയ വൈത്തിരി ചാരിറ്റി സ്വദേശി അക്ഷയ മുരുകനെ ആദരിച്ചു.ചാരിറ്റി സെന്റ് ക്ലാരെറ്റ് പബ്ലിക് സ്കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥിനി അക്ഷയയെ സെന്റ് ക്ലാരെറ്റ് സ്കൂള്‍ മാനേജ്മെന്റും,പി.ടി.എ ഭാരവാഹികളും ചേര്‍ന്നാണ് ആദരിച്ചത്. സ്കൂള്‍ മാനേജര്‍ ഫാദര്‍ ടോണി,പ്രിന്‍സിപ്പല്‍ ഫാദര്‍ ബിജു,പി ടി എ പ്രസിഡന്റ് സിദ്ധിഖ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ഉപഹാരം കൈ മാറുകയും ചെയ്തു.അധ്യാപകരായ ജോഫി,ഷിബിലി,ഷിജു എം ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -