- Advertisement -

- Advertisement -

മൃതദേഹം കണ്ടെത്തി

0

തലപ്പുഴ കമ്പിപാലത്ത് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ തലപ്പുഴ നാല്‍പത്തിനാലിലെ പോളിടെക്നിക്ക് വിദ്യാര്‍ത്ഥിയുടെ മൃതേേദഹം കണ്ടെത്തി. തലപ്പുഴ ഗവ:യു.പി.സ്‌കൂള്‍ അധ്യാപകന്‍ വിജി.എസ്.പോളിന്റെ മകന്‍ ലിജിന്‍ എസ് പോളിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് വൈകീട്ട് തലപ്പുഴ ക്ഷീരോല്പാദക സഹകരണ സംഘത്തിന് സമീപം പുഴയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 14 ന് കാണാതായ ലിജിന് വേണ്ടി നേവി അടക്കം നിരവധി തവണ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇതുവരെയും കണ്ടെത്താനായിരുന്നില്ല ലിജിന്റെതെന്ന് കരുതുന്ന കുട തലപ്പുഴ കമ്പി പാലത്തിനടുത്തു നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു തിരച്ചില്‍ ആരംഭിച്ചത്. ലിജിനെ കാണാതായതായി തലപ്പുഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page