- Advertisement -

- Advertisement -

ദുരിതാശ്വാസ ക്യാമ്പുകള്‍ മന്ത്രി സന്ദര്‍ശി ച്ചു

0

വൈത്തിരി താലൂക്കിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളും അപകട ഭീഷണിയിലായ വൈത്തിരി പോലിസ് സ്റ്റേഷനും തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളി സന്ദര്‍ശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന കല്‍പ്പ റ്റ എച്ച്.ഐ.എം.യു.പി സ്‌കൂള്‍, പൊഴുതന പഞ്ചായത്തില്‍പ്പെട്ട വലിയപാറ ഗവ.യു.പി സ്‌കൂള്‍, മേല്‍ മുറിയിലെ വീട്, സുഗന്ധഗിരി ഗവ.യു.പി സ്‌കൂള്‍ എന്നിവിടങ്ങളാണ്  മന്ത്രി എത്തിയത്. കൂടാതെ മണ്ണിടിഞ്ഞു താഴുന്നുപ്പോയ വൈത്തിരി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റിലെ കെട്ടിടവും സന്ദര്‍ശിച്ചു. കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷചടങ്ങുകള്‍ക്ക് ശേഷമായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. ക്യാമ്പുകളിലെ സാഹചര്യങ്ങള്‍ പരിശോധിച്ച അദ്ദേഹം ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗ സ്ഥര്‍ക്കു നിര്‍ദേശവും നല്‍കി. കുറിച്യാര്‍മലയുടെ മുകളില്‍ വനംവകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തെ പ്രകൃതിദത്ത തടാകത്തെ കുറിച്ചുള്ള ആശങ്കകള്‍ നാട്ടുകാര്‍ മന്ത്രിയോട് പറഞ്ഞു. ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയും ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറും അറിയിച്ചു.
പ്രളയക്കെടുതി

Leave A Reply

Your email address will not be published.

You cannot copy content of this page