- Advertisement -

- Advertisement -

ഒഴുക്കില്‍പ്പെട്ടത് പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥിയെന്ന് സംശയം

0

തലപ്പുഴ കമ്പിപാലത്ത് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായത് തലപ്പുഴ നാല്‍പത്തിനാലിലെ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥിയെന്ന് സംശയം. തലപ്പുഴ ഗവ:യു.പി.സ്‌കൂള്‍ അധ്യാപകന്‍ വിജി.എസ്.പോളിന്റെ മകന്‍ ലിജിന്‍ എസ് പോള്‍ ആണെന്നാണ് സംശയമുള്ളത് .ഇന്നലെ കാണാതായ ലിജിനെ ഇതുവരെയും കണ്ടെത്താനായില്ല ലിജിന്റെതെന്ന് കരുതുന്ന കുട തലപ്പുഴ കമ്പി പാലത്തിനടുത്തു നിന്ന് കണ്ടെത്തുകയും ചെയ്തു. ലിജിനെ കാണാതായതായി തലപ്പുഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പുഴയിലെ കുത്തൊഴുക്ക് തിരച്ചിലിന് തടസം സൃഷ്ടിച്ചിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page