- Advertisement -

- Advertisement -

കോണ്‍ഗ്രസ് കള്ള പ്രചരണം നടത്തുന്നു സിപിഐഎം കുമ്പളേരി വാര്‍ഡ് കമ്മിറ്റി ഭാരവാഹികള്‍

0

അമ്പലവയല്‍ കൊട്ടമ്പം കോളനിയിലെ വീട് നിര്‍മ്മാണം സംബന്ധിച്ച് കോണ്‍ഗ്രസ് കള്ള പ്രചരണം നടത്തുകയാണെന്ന് സിപിഐഎം കുമ്പളേരി വാര്‍ഡ് കമ്മിറ്റി ഭാരവാഹികള്‍ കല്‍പ്പറ്റ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

40 വര്‍ഷം മുമ്പ് കൊട്ടമ്പം കോളനിയില്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് വീടുകള്‍ പൊളിച്ചു പണിതു കൊണ്ടിരിക്കുകയാണെന്നും 30 സെന്റ് ഭൂമി കോളനിക്കാര്‍ക്ക് പൊതുവായിട്ടുള്ളതാണെന്നും ഇവര്‍ പറഞ്ഞു. അമ്പലവയല്‍ ട്രൈബല്‍ വെല്‍ഫെയര്‍ സൊസൈറ്റി 11 വീടുകളാണ് നിര്‍മിക്കുന്നത്. ഇതില്‍ ആറെണ്ണം പൂര്‍ത്തിയാക്കുകയും 5 എണ്ണത്തിന്റെ നിര്‍മ്മാണം നടന്നു നടത്തുന്നതു സൊസൈറ്റിയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. നാലുവര്‍ഷം മുന്‍പ് വരെ സൊസൈറ്റിയുടെ പ്രസിഡന്റ് നിലവിലെ വാര്‍ഡ് മെമ്പര്‍ കെ ജി വേണുവാണ്. ഇതില്‍ പരേതനായ മൊയ്യന്റെ ഭാര്യ അമ്മിണിക്ക് വീട് നിര്‍മ്മിച്ചിട്ടില്ലെന്ന പ്രചരണം പൂര്‍ണമായും തെറ്റാണെന്നും, എല്‍ഡിഎഫിനെയും വാര്‍ഡ് മെമ്പറെയും അപമാനിക്കാന്‍ നുണ പ്രചാരണം നടത്തുകയാണെന്നും മുഴുവന്‍ ജനങ്ങളും ഇത് തള്ളിക്കളയണമെന്നും വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ പറഞ്ഞു. എന്‍ കെ ജോര്‍ജ്, ടി ടി സഖറിയ, കെ ജി വേണു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page