- Advertisement -

- Advertisement -

മറഡോണ: കേരള കായിക മേഖലയില്‍ രണ്ട് ദിവസം ദുഃഖാചരണം

0

ഫുട്‌ബാള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വേര്‍പാടിനെ തുടര്‍ന്ന് കേരള കായിക മേഖലയില്‍ രണ്ട് ദിവസം ദുഃഖാ ചരണം. ലോകമെങ്ങുമുള്ള ഫുട്‌ബാള്‍ ആരാധകരെ കടുത്ത ദുഃഖത്തില്‍ ആഴ്ത്തിയിരിക്കുകയാണ് മറഡോണയുടെ വേര്‍പാടെന്ന് സംസ്‌ഥാന കായിക മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു.

കേരളത്തിലും ലക്ഷക്കണക്കിന് ആരാധകര്‍ ആ വേര്‍പാട് വിശ്വസിക്കാന്‍ കഴിയാതെ വിങ്ങലിലാണ്. ഈ സാഹചര്യ ത്തില്‍ കേരള കായികലോകത്തില്‍ നവംബര്‍ 26, 27 തിയതി കളില്‍ ദുഃഖാചരണത്തിന് കായിക വകുപ്പ് തീരുമാനി ച്ചതാ‍യി അദ്ദേഹം അറിയിച്ചു. കായിക മേഖലയൊന്നാകെ ദുഃഖാ ചരണത്തില്‍ പങ്കുചേരണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.

 

    Leave A Reply

    Your email address will not be published.

    You cannot copy content of this page