- Advertisement -

- Advertisement -

പരിസ്ഥിതി സംരക്ഷണ ദിനം ആചരിച്ചു

0

നവംബര്‍ 19 മുതല്‍ 25 വരെ രാജ്യത്താകമാനം ദേശീയ ഐക്യ വാരമായി ആചരിക്കുന്നതിന്റെ ഭാഗമായി കണിയാമ്പറ്റ വൃദ്ധ വികലാംഗ സദനത്തില്‍ സമാപനദിവസം പരിസ്ഥിതി സംരക്ഷണ ദിനമായി ആചരിച്ചു.പരിസ്ഥിതി ദിനാചരണം ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐ.പി.എസ്് ഉദ്ഘാടനം ചെയ്തു.

ദേശിയ ഏകീകരണ ദിനം,പിന്നോക്ക വിഭാഗക്കാരുടെ ക്ഷേമ ദിനം , ഭാഷാപരമായ ഐക്യദിനം,സാംസ്‌കാരിക ദിനം,ദുര്‍ബല വിഭാഗക്കാരുടെ ദിനം എന്നിങ്ങനെയുള്ള പരിപാടികള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കഴിഞ്ഞ ഒരാഴ്ച്ച കാലമായി കണിയാമ്പറ്റ വൃദ്ധ വികലാംഗ സദനത്തില്‍ നടത്തി വന്നിരുന്നു.സൂപ്രണ്ട് ബി. മോഹനന്‍ അധ്യക്ഷനായി രുന്നു.കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ ഐ.പി പളനി, എസ്.ഐ രാംകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page