- Advertisement -

- Advertisement -

ഡ്യൂട്ടി തടസ്സപ്പെടുത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു.

0

നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടിക്കിടെ പോലീസുകാരുടെ ജോലിക്ക് തടസ്സം സൃഷ്ടിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി വലിച്ചെറിയുകയും, മോശമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്ത നാലു യുവാക്കളെ ബത്തേരി പോലീസ് അറസ്റ്റു ചെയ്തു. കൊളഗപ്പാറ സ്വദേശി മേലേല്‍ വീട്ടില്‍ മനു(29), ബത്തേരി വടക്കേ കുറ്റിയില്‍ സച്ചിന്‍(33), വടുവഞ്ചാല്‍ സ്വദേശികളായ കുഴിവേലില്‍ അജയ് ചാക്കോ (28), മുറുപ്പേല്‍ ജിതിന്‍(24) എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ 12.30 യോടെ അസംപ്ഷന്‍ ജംഗ്ഷനില്‍ കാറില്‍ സംശയാസ്പദമായ രീതിയില്‍ കണ്ട ഇവരോട് പേര് വിവരങ്ങള്‍ ചോദിക്കുന്നതിന്നിടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്നവരോട് മോശമായി പെരുമാറുകയും ജോലിക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്തത്. ഇവര്‍ക്കെതിരെ 353,294ബി,34,341 വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി ബത്തേരി എസ്.ഐ. അജീഷ് കുമാര്‍ അറിയിച്ചു. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി.

Leave A Reply

Your email address will not be published.

You cannot copy content of this page