തദ്ദേശ തെരഞ്ഞെടുപ്പ് : നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു
തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃക പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബ്ലോക്ക്തല നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. തഹസില്‍ദാര്‍മാരായ ബി. അഫ്സല്‍, പി.എം കുര്യന്‍, ജോസ് പോള്‍ ചിറ്റിലപ്പള്ളി, കെ.ജി. സുരേഷ്ബാബു എന്നിവരെയാണ് യഥാക്രമം കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, പനമരം ബ്ലോക്കുകളില്‍ നോഡല്‍ ഓഫീസര്‍മാരായി നിയോഗിച്ചത്. ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) ഇ. മുഹമ്മദ് യൂസഫാണ് ജില്ലാതല നോഡല്‍ ഓഫീസര്‍.