- Advertisement -

- Advertisement -

യൂത്ത് കോണ്‍ഗ്രസിന് മികച്ച പ്രാതിനിധ്യം

0

ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസ് മല്‍സരിക്കുന്നത് ആറിടങ്ങളില്‍. ജില്ലാ ബ്ലോക്ക് നഗരസഭ പഞ്ചായത്തടക്കം 23 സീറ്റുകളാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. കെഎസ് യു ആവശ്യപ്പെട്ട രണ്ട് സീറ്റും ലഭിക്കുകയും ചെയ്തു. മുന്‍ തിരഞ്ഞെടുപ്പുകളില്‍ ലഭിക്കാത്ത പ്രാതിനിധ്യമാണ് ഇത്തവണ യൂത്ത് കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മുന്‍തെരഞ്ഞെടുപ്പുകളില്‍ ലഭിക്കാത്ത പ്രാതിനിധ്യമാണ് ഇത്തവണ യൂത്ത് കോണ്‍ഗ്രസിന് ജില്ലയില്‍ ലഭിച്ചിരിക്കുന്നത്. ജില്ലാ പ്രസിഡണ്ടും ജനറല്‍ സെക്രട്ടറിയുമടക്കം ആറ് പേര്‍ക്ക് സ്ഥാനാര്‍ഥിത്വം ലഭിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് ഒരു ഡിവിഷന്‍, നാല് ബ്ലോക്ക് ഡിവിഷനുകള്‍, നഗരസഭ, പഞ്ചായത്തു തലങ്ങളിലേക്ക് ബാക്കി 18 സീറ്റുകളുമാണ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്.

 

ഇതില്‍ ജില്ലാ പ്രസിഡണ്ട് സംഷാദ് മരക്കാറിന് ജില്ലാ പഞ്ചായത്ത് മുട്ടില്‍ ഡിവിഷന്‍ ലഭിച്ചു. കൂടാതെ മാനന്തവാടി ബ്ലോക്കില്‍ തലപ്പുഴ ഡിവിഷനും, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നഗരഭകളില്‍ ഓരോ സീറ്റും, നെന്മേനി, തരിയോട് പഞ്ചായത്ത് എന്നിവിടങ്ങളില്‍ ഓരോ സീറ്റുമാണ് ലഭിച്ചത്. ഇവിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളും നിയോജകമണ്ഡലം ഭാരവാഹിയുമാണ് മത്സരിക്കുന്നത്.

കൂടാതെ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ കെ എസ് യു ആവശ്യപ്പെട്ട രണ്ട് സീറ്റുകള്‍ അവര്‍ക്കും നല്‍കിയിട്ടുണ്ട്. ചീരാല്‍ ജില്ലാ ഡിവിഷനില്‍ കെ എസ് യു ജില്ലാ പ്രസിഡണ്ട് അമല്‍ജോയിയും, അരപ്പറ്റ ബ്ലോക്ക് ഡിവിഷനില്‍ ജഷീര്‍ പള്ളിവയലുമാണ് മത്സരിക്കുന്നത്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page