നിയമസഭയിലേക്ക് 2021ല്‍ നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ കരട് വോട്ടര്‍പട്ടിക വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിതരണം ചെയ്തു. സുല്‍ത്താന്‍ ബത്തേരി മിനിസിവില്‍ സ്റ്റേഷനില്‍ തഹസില്‍ദാറുടെ ചേമ്പറില്‍ നടന്ന ചടങ്ങളില്‍ തഹസില്‍ദാര്‍ പി.എം കുര്യന് വോട്ടര്‍പട്ടിക വിതരണം നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ അബൂബക്കര്‍, ഇലക്ഷന് ഡെപ്യുട്ടി തഹസില്‍ദാര്‍ സുഗതകുമാരി,റ്റി ബി പ്രകാശ്, റവന്യു ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Advertisement -
- Advertisement -