- Advertisement -

- Advertisement -

ആരോഗ്യ, വിദ്യാഭ്യാസ പദ്ധതികള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് ഒമാന്‍ ഭരണാധികാരി

0

 വിഷന്‍ 2040 പദ്ധതി പ്രകാരം രാജ്യത്തിന്റെ ദേശീയ താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ഒമാന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക് ടൈമൂര്‍ അല്‍ സൈദ് വ്യക്തമാക്കി. ഒമാന്റെ 50-ാം ദേശീയ ദിനത്തോടനുബന്ധിച്ച്  രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക്.ദേശീയ ദിനത്തോട് അനുബന്ധിച്ച് നടന്നുവരാറുള്ള എല്ലാ ആഘോഷങ്ങളും കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പരിമിതിപ്പെടുത്തി കൊ ണ്ടാണ് ഈ വര്‍ഷത്തെ ആഘോഷങ്ങളെന്നും ഭരണാധികാരി സൂചിപ്പിച്ചു. സ്വദേശി പൗരന്മാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്ന വികസനത്തിന് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യം സാമ്പത്തികസ്ഥിരത കൈവരിക്കുമെന്നും സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക് രാജ്യത്തോട് പറഞ്ഞു. 

    Leave A Reply

    Your email address will not be published.

    You cannot copy content of this page