- Advertisement -

- Advertisement -

രാജീവന് മാവോയിസ്റ്റ് ബന്ധമെന്നു സംശയം: ഐ ബി യും ക്യൂ ബ്രാഞ്ചും  കര്‍ണാടക പോലീസും കേരളത്തിലേക്ക്.

0

രാജീവന് മാവോയിസ്റ്റ് ബന്ധമെന്നു സംശയം
ഐ ബി യും ക്യൂ ബ്രാഞ്ചും  കര്‍ണാടക പോലീസും കേരളത്തിലേക്ക്.

നക്‌സല്‍ ബന്ധം സംശയിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത  പനമരം ബാങ്ക് ആക്രമണ കേസിലെ പ്രതി രാജീവന് മാവോയിസ്റ്റ് സംഘടനാ നേതാക്കളുമായി ബന്ധമെന്ന് പോലീസിന് സംശയം. രാജീവനെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. രാജീവന്റെ ഭാര്യ ആദിവാസി സമര സംഘം സെക്രട്ടറിയും പോരാട്ടം സംസ്ഥാന സമിതി അംഗവുമായ തങ്കമ്മയുടെ വീട്ടിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു.പോലീസ് വയനാട്ടില്‍ ഭീകരത സൃഷ്ടിക്കുകയാണെന്ന് പോരാട്ടം സംസ്ഥാന സമിതി കണ്‍വീനര്‍ ഷാന്റോലാല്‍.

പുസ്തകങ്ങളും ലഘുലേഖകളും പിടിച്ചെടുത്തു. ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധമാണ് പോലീസ് സംശയിക്കുന്നത്. ഇത് തെളിയിക്കാനുള്ള കൂടുതല്‍ ചോദ്യം ചെയ്യലാണ് നടന്നുവരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി  തമിഴ്‌നാട് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമായ ക്യൂ ബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ കല്‍പ്പറ്റയിലേക്ക് എത്തുന്നുണ്ട്. ഐ ബി ഉദ്യോഗസ്ഥരും വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.ഇവരെ കൂടാതെ കര്‍ണാടക പോലീസിലെ ചില ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിന് എത്തുമെന്നും അന്വേഷണത്തിന്റെ  കൂടുതല്‍ കാര്യങ്ങള്‍ അതിനുശേഷമേ പറയാനാവൂവെന്നും  വയനാട് ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി പറഞ്ഞു.എന്നാല്‍  പോലീസ് വയനാട്ടില്‍ ഭീകരത സൃഷ്ടിക്കുകയാണെന്ന് പോരാട്ടം സംസ്ഥാന സമിതി ആരോപിച്ചു. യാതൊരുവിധ മുന്നറിയിപ്പുകളും മര്യാദകളും ഇല്ലാതെയാണ് തങ്കമ്മയുടെ വീട്ടില്‍ റെയ്ഡ് നടത്തിയതെന്നും പോരാട്ടം സംസ്ഥാന സമിതി കണ്‍വീനര്‍ ഷാന്റോലാല്‍   പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page