- Advertisement -

- Advertisement -

രണ്ടാം വളവിലെ കെട്ടിടം അടിയന്തരമായി പൊളിച്ചു മാറ്റാന്‍ ഉത്തരവ്

0

ഇന്ന് രാവിലെ കോഴിക്കോട് ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. വയനാട് ചുരത്തിലെ രണ്ടാം വളവില്‍ സ്ഥിതി ചെയ്യുന്ന അപകടാവസ്ഥയിലായ കെട്ടിടം അടിയന്തരമായി പൊളിച്ചു മാറ്റാന്‍ മന്ത്രിമാരുടെ നിര്‍ദേശം. രണ്ടു വര്‍ഷം മുന്‍പ് നിര്‍മ്മിച്ച കെട്ടിടമാണിത്. രണ്ടാം വളവില്‍ റോഡിനും വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് പ്രദേശവാസികളുടെ പരാതി ഉയര്‍ന്നതോടെയാണ് കൂടുതല്‍ പരിശോധനകള്‍ നടന്നത്. മന്ത്രിമാരായ ടി.പി.രാമകൃഷ്ണന്‍, എ.കെ.ശശീന്ദ്രന്‍ എന്നിവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. കെട്ടിട ഉടമയ്ക്ക് നോട്ടീസ് നല്‍കാന്‍ ബന്ധപ്പെട്ട പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കി. ഇതിന് താഴെയായി എട്ട് വീടുകള്‍ ഉണ്ട്. ഈ വീടുകള്‍ക്ക് ഭീഷണിയുയര്‍ത്തിയ സാഹചര്യത്തിലാണ് ഈ നിര്‍ദേശം.

Leave A Reply

Your email address will not be published.

You cannot copy content of this page