കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ പടിഞ്ഞാറത്തറ ചെറുകര വി പി പ്രേമന്റെ വീട്ടിനോട് ചേര്‍ന്ന കിണര്‍ താഴ്ന്നമര്‍ന്നു. ആള്‍മറക്ക് താഴെനിന്നും കിണര്‍മുഴുവനായി താഴേക്ക് അമര്‍ന്നുപോവുകയായിരുന്നു. കടുത്ത വേനലിലും ധാരാളം വെള്ളം ലഭിച്ചു കൊണ്ടിരുന്ന നാല്‍പ്പതടിയോളം താഴ്ച്ചയുള്ള കിണറാണ് മണ്ണിനടിയിലായത്. വെള്ളമെടുക്കാനുപയോഗിക്കുന്ന മോട്ടോര്‍ ഉള്‍പ്പെടെ നഷ്ടത്തിലായതോടെ രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി വില്ലേജ് ഓഫീസില്‍ റിപ്പോര്‍ട്ട് നല്‍കി.
- Advertisement -
- Advertisement -