കഴിഞ്ഞ ചൊവ്വാഴ്ചയാണ് വടുവഞ്ചാല്‍ റോഡില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച്അ പകടമുണ്ടായത്. അപകടത്തെത്തുടര്‍ന്ന് ഗുരുതര പരിക്ക് പറ്റിയ അമ്പലവയല്‍ മാളിക സ്വദേശിയായ വേങ്ങത്ത് വീട്ടില്‍ അബ്ദുല്‍ സലീം (45) നെ ആദ്യം മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും വിദഗ്ധ ചികിത്സക്ക് അയച്ചിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സലീം മരണപ്പെട്ടത്. സംസ്‌കാരം ഇന്ന് 2.30 ന് മാളിക ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ .ഭാര്യ -ഷാഹിന,മക്കള്‍- ഷമീമ തസ്‌നീം,മുഹമ്മദ് ഷഹീര്‍, സഫ്‌ന ഫാത്തിമ,മരുമകന്‍- ആശിക്
- Advertisement -
- Advertisement -