കോഴിക്കോട് നിന്ന് മേപ്പാടി വഴി അമ്പലവയലിലേക്ക് പുതുതായി ആരംഭിച്ച കെ.എസ്.ആര്‍.ടി.സി. ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ബസ് സര്‍വ്വീസിന് ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മേപ്പാടിയില്‍ സ്വീകരണം നല്‍കി.ഒരു ബസ്സ് കൂടി ഇതേ റൂട്ടില്‍ പുതുതായി സര്‍വ്വീസ് ആരംഭിക്കുമെന്നും സൂചനയുണ്ട്.
കോവിഡിന്റെ സാഹചര്യത്തില്‍ തമിഴ്‌നാടുമായി ബന്ധിപ്പിച്ചിരുന്ന ദേവാല, താളൂര്‍ സര്‍വ്വീസുകള്‍ കെ.എസ്.ആര്‍.ടി.സി. നിര്‍ത്തലാക്കിയിരുന്നു.ഇത് കാരണം യാത്രാ വിഷമമനുഭവിച്ചിരുന്ന സാധാരണക്കാര്‍ക്ക് പുതിയ സര്‍വ്വീസുകള്‍ ആശ്വാസമാകും. സര്‍വ്വീസുകള്‍ ബത്തേരിയിലേക്ക് നീട്ടുമെന്നാണറിയുന്നത്. അസോസ്സിയേഷന്‍ ഭാരവാഹികളായ കെ.പി. ഹൈദരാലി, ടെന്‍സി സേവ്യര്‍, കമാലുദ്ദീന്‍ വൈദ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കി.